കേൾക്കാൻ കൊതിപ്പൂ
സ്വര്‍ഗ്ഗരാജ്യം
Kelkan Kothippoo (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍വിദ്യ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:45:44.

കേൾക്കാൻ കൊതിപ്പൂ പ്രിയനേ നിൻ സ്വരം
കാണ്മാൻ കൊതിപ്പൂ കാന്തനേ നിൻ മുഖം (2)
ആത്മാവിലനുതാപക്കണ്ണുനീരാകിലും
യേശുവിൻ ദർശനം കൃപമഴയായ് കൃപമഴയായ്
യേശുവേ നായകാ ദായകാ
എൻ ദൈവമേ എൻ രക്ഷകാ
(കേൾക്കാൻ കൊതിപ്പൂ…)

മരുഭൂയാത്രയിൽ ഏകയാണെങ്കിലും
കരുതലിൻ കരങ്ങളാൽ മൃദുസ്പർശനം (2)
ജീവനദിക്കരെ ശാശ്വതപ്പാറയാം
യേശുവിൻ സാന്ത്വനം അതിമോഹനം
പ്രാണനിലാനന്ദം സ്നേഹാമൃതം
യേശുവേ നായകാ ദായകാ
എൻ ദൈവമേ എൻ രക്ഷകാ
(കേൾക്കാൻ കൊതിപ്പൂ…)

പാപത്തിൻ ഭാരത്താൽ ശോകാന്ധകാരങ്ങളിൽ
ആരോരുമറിയാതെ മറഞ്ഞിരിപ്പൂ
കാൽവരി ക്രൂശിലെ പുണ്യാഹ രക്തത്താൽ
ഏതു പരീക്ഷയും ഞാൻ ജയിക്കും
വചനത്തിൻ ശക്തിയാൽ അതിജീവിക്കും
യേശുവേ നായകാ ദായകാ
എൻ ദൈവമേ എൻ രക്ഷകാ
(കേൾക്കാൻ കൊതിപ്പൂ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts