പ്രപഞ്ചം വാക്മയം
സ്വര്‍ഗ്ഗരാജ്യം
Prapancham Vaakmayam (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ആമച്ചല്‍ പവിത്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:37:47.

ആ…ആ..ആ..ആ
പ്രപഞ്ചം വാക്മയം
ശക്തിമയം മഹത്വമയം അതു തേജോമയം നിഗൂഢമയം
ഉണ്മയായരുളി ഗുരുവായ് വരുവാൻ
ഉയിരിന്റെ തമ്പുരാൻ അഖിലേശൻ
(പ്രപഞ്ചം വാക്മയം…)

ധ്യാനം മനനം ആ…ആ..ആ.
ധ്യാനം മനനം സൃഷ്ടിസ്ഥിതിലയം
ഉള്ളുകൊണ്ടെല്ലാം അറിഞ്ഞു
ആദിയും അന്ത്യവും ആദ്യമേ ജനിച്ച
എൻ മഹാദൈവമേ സ്തുതി നിനക്ക്
സ്തുതി നിനക്ക് സ്തുതി നിനക്ക്
(പ്രപഞ്ചം വാക്മയം…)

സ്വന്ത സ്വരൂപം സാദൃശ്യഭാവം
ഒരു പിടി കളിമണ്ണാൽ മെനഞ്ഞു
തൻ ജീവശ്വാസത്താൽ ദൂരെയുണർത്തിയ
വൈഭവം വിചിത്രമഹോ
വിചിത്രമഹോ വിചിത്രമഹോ
(പ്രപഞ്ചം വാക്മയം…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts