ചിത്ര ലേഖേ
സ്ത്രീ
Chithra Lekhe (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅസീസ് ബാവ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:07:37.
 
ചിത്രലേഖേ... ചിത്രലേഖേ...
നീയൊരു ചിത്രമെഴുതിത്തരുമോ? ഞാൻ
സ്വപ്നം കാണും തുവകോമളനുടെ
അദ്ഭുതമോഹനചിത്രം...(2) (ചിത്രലേഖേ)

പോരിൽ ജേതാവായി വരുമൊരു
ധീരപുരുഷൻ പോലെ.... (പോരിൽ)
അവൻ വരും വഴി തൊടുപുലർവെയിലൊരു
പരവതാനി വിരിയ്ക്കും... കുരുവികൾ
കുരവയുമായെതിരേൽക്കും.. (ചിത്രലേഖേ)

ദേവകന്യകളവന്റെ മുന്നിൽ
പ്രേമവിവശകളാകും.... (ദേവകന്യകൾ)
അവനെന്നരികിൽ അരുമയൊടെൻ പ്രിയ
ഹരിണം പോൽ വന്നണയും... എൻ
കരവലയം പുൽകാനണയും.. (ചിത്രലേഖേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts