വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 19 2013 04:41:45.
ഇലകളെ തിരയുന്ന കാറ്റേ... ശാഖകൾ കാണാതെ ശാഖികൾ അറിയാതെ ഈണം വിതുമ്പുന്ന കാറ്റേ... ഇന്നലെ ആമരം വീണു... ഇന്നലെ ആമരം വീണു... (ഇലകളെ...) അറിവെന്തെന്നറിയുന്ന മാനവൻ ഒന്നും അറിയില്ലെന്നറിയാത്ത മാനവൻ (2) മഴുവിന്റെ പിടി തന്ന തായ്മരം അതേ മഴുവിന്റെ വായ്ത്തലക്കിരയാക്കി നിഷ്ടുരം (2) ഇനി നിനക്കിനി ഈണങ്ങൾ മീട്ടുവാനിലയില്ല ഇനിയുമീ കിളികൾക്കു ചേക്കയില്ല (2) (ഇലകളെ...) തണൽ കൊണ്ട് താവളം നല്‍കിയും ജീവനുതകുന്ന വായുക്കളേകിയും (2) ഇഹലോക നരജന്മ വാഴ്വിനായ് സ്വയം ഇരയായ് ആമരം ബലിയേകി നിർദ്ദയം (2) അവനിതൻ അന്ത്യകർമ്മത്തിനായ് ഇനിയുള്ള തടികളും മഴുകൊണ്ടു വീഴ്ത്തിയാലും (2) ഇലകളെ തിരയുന്ന കാറ്റേ... ശാഖകൾ കാണാതെ ശാഖികൾ അറിയാതെ ഈണം വിതുമ്പുന്ന കാറ്റേ... ഇന്നലെ ആമരം വീണു... ഇന്നലെ ആമരം വീണു... (ഇലകളെ...) | |