കുഞ്ഞുന്നാളിൽ
മണിയുടെ നാടന്‍ പാട്ടുകള്‍
Kunjunnaalil (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2012 03:48:30.

കുഞ്ഞുന്നാളിൽ ചെറുപ്പത്തിലല്ലെടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ (2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ

കൊച്ചു കൊച്ചു മുറങ്ങളു നെയ്യുമ്പോൾ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ(2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ

കുന്നോർക്കടവിൽ കുളിക്കുന്ന നേരത്ത്
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ (2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ

പിച്ച പിച്ച നടക്കണ കാലത്ത്
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ (2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ

പട്ടാപ്പകലു നീ പട്ടത്തു പോയിട്ട്
പട്ടയും മുട്ടയും കട്ടില്ലേടീ (2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ

നിന്റെ കാതിൽ കിടക്കണ കാതിലെ ലോലാക്ക്
കട്ടതല്ലേടീ കുഞ്ഞേലി നീ കട്ടതല്ലേടീ (2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ

അക്കുത്ത് ഇക്കുത്ത് ആന വരമ്പത്ത്
കണ്ടതല്ലേടീ കുഞ്ഞേലി നീ കണ്ടതല്ലേടീ (2)
നിന്റച്ഛനുള്ളൊരു കാലത്തിലല്ലേടീ
എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടീ
(കുഞ്ഞുന്നാളിൽ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts