പതിനാലു ലോകരും
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Pathinaalu lokarum (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2012 04:38:32.

പതിനാലു ലോകരും പൂജയ്ക്കണഞ്ഞിടും
പാവനമാം ശബരിശൈലാഗ്രത്തില്‍
പതിനെട്ടു പടി മീതെ വാണരുളീടുന്നു
മലയാളനാടിന്റെ ഭാഗ്യദേവന്‍...
(പതിനാലു ലോകരും...)

മതമില്ല നിറമില്ല മതിൽക്കെട്ടുമില്ല
മണികണ്ഠന്‍ കുടികൊള്ളും മാനസത്തില്‍...
(മതമില്ല നിറമില്ല...)
മനമാകും ശംഖിൽ നിന്നൊഴുകുന്നതേകമാം
ശരണമന്ത്രത്തിന്റെ പമ്പാനദി....
മനമാകും ശംഖിൽ നിന്നൊഴുകുന്നതേകമാം
ശരണമന്ത്രത്തിന്റെ പമ്പാനദി....
സ്വാമി ഭക്തലക്ഷങ്ങൾ തൻ തീർത്ഥാഞ്ജലി...
(പതിനാലു ലോകരും...)

കരുണതന്‍ നിറവായി കാനനം തന്നില്‍
കദനമകറ്റി നീ വഴിനടത്തും...
(കരുണതന്‍...)
കലി വന്നു മൂടിയ മാനസത്തിൽപ്പോലും
കരുണയേകും ഭക്ത ശരണാഞ്ജലി...
കലി വന്നു മൂടിയ മാനസത്തിൽപ്പോലും
കരുണയേകും ഭക്ത ശരണാഞ്ജലി...
സ്വാമി അയ്യനയ്യപ്പന്റെ നാമാഞ്ജലി....
(പതിനാലു ലോകരും...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts