അറബു് പറയണ നാട്ടില്‍
ഇശല്‍ പൂമഴ
Arab Parayana Nattil (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:14:15.

അറബ് പറയണ നാട്ടിലാണെനിക്കു ജോലി
അകലെ മാമല നാട്ടിലാണെൻ മുത്തുബീവി (2)
മിഴി തുറന്നു പകൽക്കിനാവ് മിഴിയടച്ചു പൂങ്കിനാവ്
പൂങ്കിനാക്കളിലൊക്കെ മുല്ലേ നിന്റെ മോറ്
പൂങ്കരളിനെയോർത്തു വാർക്കും കണ്ണുനീര്
(അറബ് പറയണ…)

രാവായാലെന്റെ ചിന്ത നാട്ടിലാണു കണ്മണി
രാത്രിയ്ക്കു നീളമെത്ര ഏറെയാണെൻ പെണ്മണീ (2)
ബഹർ കടന്നു അണയും കാറ്റിനു നിന്റെ നറുമണമല്ലയോ
മഹറു തന്നു സ്വന്തമാക്കിയ ബീബിയക്കരെ അല്ലയോ
ചിറക് എനിക്കില്ല പൊന്നെ പാറിയരികിൽ എത്തുവാൻ
(അറബ് പറയണ…)

മേളിച്ച മണിയറയിൽ നീ തനിച്ചോ ഓമലേ
മോഹിച്ച മോഹമെല്ലാം വാടിയോ നെയ്താമ്പലേ
പുഞ്ചിരിക്കും നിന്റെ ഫോട്ടം ഉണ്ട് മുത്തേ മുന്നില്
ഉണരുവോളം ചേർത്തു വെച്ച് ഉറങ്ങും ഞാനത് നെഞ്ചില്
പറന്നു വന്നാൽ ഉണ്ടെനിക്ക് നൂറു കാര്യം ചൊല്ലുവാൻ
(അറബ് പറയണ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts