ഇളംതെന്നലേ
വൺസ് ഇൻ ലൈഫ്
Ilamthennale (Onz In Life)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജിൻ ചന്തു
ഗാനരചനദീപ് ചന്ദ് ,ഷിനിത ,വിനിത
ഗായകര്‍അശ്വിൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 09:02:20.

ഇളം തെന്നലേ ഒരു രാഗം മീട്ടുമോ
മഞ്ഞു തൂകും നേരമായ് എൻ ആത്മ വേളയിൽ
നീലവാനം മേലെയായ് പുലർകാലമിതളായ് വിടരുവാൻ
പൂക്കാലമായ് നറുതേനുമായ് അരികെ
കാണാച്ചെപ്പിൽ കാത്തു വെച്ചൊരു കനകമുത്തല്ലേ
നീ ചൊല്ലും കാവ്യം എന്റെ പ്രാണനിൽ താളമായ് വരൂ
ഉം..ഉം..ഉം..ഉം..ഉം..

പൊന്നിളം വയലുകൾ പൂക്കുമ്പോൾ പഞ്ചവർണ്ണക്കിളിപാടുമ്പോൾ
ഏഴു വർണ്ണം കൊണ്ടനുരാഗമായ് വന്നു
അന്നുമെൻ കണ്ണിലെ നാണവും കാൽ ചിലമ്പിൻ മർമ്മരം
ഓർമയിലെന്നും കുളിരു വീശി ആദ്യമായഴകേ
കളഭമണിയും ശില്പമേ ഓടിയണയൂ ചാരെ നീ
എന്നുമെൻ കൂട്ടിനായ് അണയുമോ എൻ ജീവനിൽ
കാണാച്ചെപ്പിൽ കാത്തു വെച്ചൊരു കനകമുത്തല്ലേ
നീ ചൊല്ലും കാവ്യം എന്റെ പ്രാണനിൽ താളമായ് വരൂ

എന്റെ കിനാവിൻ ജാലകം തുറന്നു വെച്ചു ഞാനേകനായ്
കാലമേറേയായ് നിറദീപമായ് അഴകേ
ജീവന്റെ ജീവനായ് ചേരുമോ ഇടനെഞ്ചിന്റെ സ്പന്ദനമാകുമോ
താലിപ്പൂ ചാർത്താം കിന്നാരം ചൊല്ലാം പുള്ളിപൂങ്കുയിലേ
തരളമാമെൻ സ്വപ്നമേ സ്വന്തമായൊരു സ്നേഹമേ
എന്നുമെൻ കൂട്ടിനായ് അണയുമോ എൻ ജീവനിൽ
കാണാച്ചെപ്പിൽ കാത്തു വെച്ചൊരു കനകമുത്തല്ലേ
നീ ചൊല്ലും കാവ്യം എന്റെ പ്രാണനിൽ താളമായ് വരൂ
ഉം..ഉം..ഉം..ഉം..ഉം..


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts