ദൂരെ പൊഴിയും
വൺസ് ഇൻ ലൈഫ്
Doore Pozhiyum (Onz In Life)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജിൻ ചന്തു
ഗാനരചനദീപ് ചന്ദ് ,ഷിനിത ,വിനിത
ഗായകര്‍ഇഷാന്‍ ദേവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 09:33:06.

ദൂരെ പൊഴിയും കന്നിമാമഴ നീളവേ
രാവിൻ മടിയിൽ ചായുറങ്ങും നേരമായ്
എന്തിനായെൻ മനതാരിൽ പെയ്തിറങ്ങി നീ
ആരുമാരും കാണാതെ മൗനമായ്
കനവിന്റെ പൂന്തോപ്പിൽ ഞാനും നീയും വെറുതേ
(ദൂരെ പൊഴിയും……)

ഓർമ്മയിൽ തെളിയുന്നുവോ നീ അറിയാതെ അറിയാതെ
ആർദ്രമായ് നിറയുന്നുവോ അന്നു നീയെൻ കാതിൽ മൂളി
ഓർമ്മയിൽ തെളിയുന്നുവോ ആർദ്രമായ് നിറയുന്നുവോ
നിനവിനെയെൻ താളമാക്കുവാൻ
അങ്ങകലെ ചെറു വെൺതാരമായ്
പോയ് മറഞ്ഞോ വിണ്ണിൽ നാം
ഓർമ്മകൾ ഓർമ്മകൾ

നിന്നെ ഒന്നു നനയ്ക്കാൻ ശൂന്യമാമെൻ കരളിലേതോ
പാതി മൂളിയ പ്രേമകാവ്യം ശ്രുതിയിട്ടു നിനക്കായ്
നിന്നെ ഒന്നു നനയ്ക്കാൻ പാതി മൂളിയ പ്രേമകാവ്യം
മണ്ണിൽ വിടരും പ്രണയപ്പൂക്കളുമായ്
അണയുമോ മധു മാസമേ ഇതിലേ
നൽകുമോ ഓർമ്മ തൻ നാളമായ് നാളമായ്
(ദൂരെ പൊഴിയും…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts