പുംശ്ചിലി
ഒരു മഴ പെയ്തെങ്കില്‍
Pumschili (Oru Mazha Peythenkil)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഅനില്‍ പനച്ചൂരാന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:33:46.
കാമം വിഷകണ്ണുമായുറ്റു നോക്കുന്ന
കൂരിരുട്ടിൻ ശാപ യാമങ്ങളിൽ
നഗര ഹൃദയങ്ങളിൽ ജാരയജ്ഞത്തിന്റെ
അഗ്നി പടർത്തുന്ന മാംസ ദാഹങ്ങളിൽ...(കാമം)

പകൽമാന്യമാര്ജാരനിരതേടി നഗ്നനായ്
നടനം നടത്തുന്ന നരകത്തീവഴികളിൽ
പാപം ചുരത്തുന്ന പുഷ്പമായ്
ഇരുളിന്നു വഴികാട്ടിയായ്‌ നീ വന്നു...(പാപം)

ചാപങ്ങൾ എയ്യുന്ന കണ്ണും
കാമ ഗന്ധം പരത്തുന്ന മെയ്യും
അനുഭൂതി പകരുന്ന നെഞ്ചും
ചൂടു ലഹരി നുരയുന്ന ചുണ്ടിൽ
ചൂളം വിളികളുമായീ...
ചണ്ഡവാതം ചുഴറ്റീടും അരക്കെട്ടിൽ
അഗ്നിയുമായ് നീ നിന്നൂ... (ചണ്ഡവാതം)

മണ്ണിലെ സൌന്ദര്യ മത്സരവേദിയിൽ
വീനസായ് ഹീരയായ് വിധിദേവിയായി നീ
പാരീസ്സിൻ വിധി കാത്തു നിന്നൂ...
മണ്ണിലെ സൌന്ദര്യ മത്സരവേദിയിൽ
വീനസായ് ഹീരയായ് വിധിദേവിയായി നീ
പാരീസ്സിൻ വിധി കാത്തു നിന്നൂ...
പാരീസ്സിൻ വിധി കാത്തു നിന്നൂ...

യവന ചരിതത്തിലെ ഇടയൻ വിധിക്കുന്നു
വരിക വിവസ്ത്രരായ് അരിയ പെണ്‍വര്ഗ്ഗമേ...(യവന)
അരികിൽ അലസ്സമായ് കൊലുസ്സിനെ കൊഞ്ചിച്ച-
രഞ്ഞാണമാട്ടി ഇണങ്ങി കുണുങ്ങി കുഴഞ്ഞേ വരൂ...
അരികിൽ അലസ്സമായ് കൊലുസ്സിനെ കൊഞ്ചിച്ച-
രഞ്ഞാണമാട്ടി ഇണങ്ങി കുണുങ്ങി കുഴഞ്ഞേ വരൂ
നഗ്നനേത്രം നിറയ്ക്കും നിലാ വർഷമായ്
ഹൃദയതീർത്ഥം കലക്കും ഗജപാതമായ്
സിരകൾ ഉന്മത്തമാക്കും വിഷരേണുവായി...

യവന ചരിതത്തിലെ ഇടയൻ വിധിക്കുന്നു
വരിക വിവസ്ത്രരായ് അരിയ പെണ്‍വര്ഗ്ഗമേ...
വരിക വിവസ്ത്രരായ് അരിയ പെണ്‍വര്ഗ്ഗമേ...

വിത്തമുള്ളോർക്ക് നീ വിതരണം ചെയ്യുന്നു
മുത്തവും മുന്തിരിക്കുലയും... (വിത്തമുള്ളോർക്ക്)
കീറാതെ മുറിയാതെ വ്യഭിചാരശാലയിൽ
നിന്റെ മാംസം പകുക്കുന്നു (കീറാതെ)
നീർപ്പോള പോലെ ഉടഞ്ഞലിഞ്ഞീടുന്നു
നിർമ്മല ചാരിത്ര്യബോധം... (നീർപ്പോള)
നീളുന്ന കൈകളോ നാണ്യങ്ങൾ ചൊരിയവേ
നീ നിന്നെ വിൽക്കുന്നു നീളെ...
നീളുന്ന കൈകളോ നാണ്യങ്ങൾ ചൊരിയവേ
നീ നിന്നെ വിൽക്കുന്നു നീളെ...
നീ നിന്നെ വിൽക്കുന്നു നീളെ...

പാപത്തിൻ ശമ്പളംപറ്റുന്നു നീ നിന്നിൽ
അവരുടെ പാപം സ്പുടം ചെയ്യ്‌തിടുന്നു...(പാപത്തിൻ)
നാഗസൌന്ദര്യമേ നിന്റെ നിക്ഷേപവഞ്ചിയിൽ
നാണ്യങ്ങൾ എറിയുന്ന രാവും... (നാഗസൌന്ദര്യമേ)
നാണം മറന്നുമ്മവെച്ചിട്ട്
നാളെയെന്നോതി പടിയിറങ്ങുന്നു... (നാണം)

പകൽ പതിവ്രതമാരുടെ പകപൂണ്ട കണ്ണായ്
ഉരുണ്ടു ചുവക്കേ...
ആയിരം കൈയ്യാൽ പുണർന്നവർ
പതിതയെന്നോതി കലിച്ചുതുള്ളുന്നു...(ആയിരം)

പകരം തരുവാനവർക്കില്ല ഒന്നുമേ...
പതിവുപോലവരിന്നും എത്തിടും രാത്രിയിൽ...
പകരം തരുവാനവർക്കില്ല ഒന്നുമേ...
പതിവുപോലവരിന്നും എത്തിടും രാത്രിയിൽ... 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts