അസർമുല്ല പൂവിൻ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Asarmulla Poovin (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍അഫ്‌സല്‍ ,എ ആര്‍ രഹന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2013 03:36:01.

അസർമുല്ലപ്പൂവിൻ അഴകേ പതിനാലാം രാവിൻ പിറയേ
നീയെന്റെ കൂടെ പോരാമോ പുന്നാരമുത്തേ
നീയെന്റെ കൂടെ പോരാമോ
ബഹറേഴിൻ അഴകു വിടർത്തി പതിനേഴിൻ വാതിലിൽ നിൽക്കും
നിലാവിന്റെ ഇശലിൻ തേനല്ലേ പുന്നാരമൈനേ
നീയെന്റെ മാറിൽ മയങ്ങില്ലേ
(അസർമുല്ലപ്പൂവേ..)

തേനൂറും പൂമ്പൊടി തേടി പായും കരിവണ്ടു കണക്കെ
എന്നരികിൽ പാറി നടന്നവനേ
കിന്നാരമോതും നിന്നോടിന്നെന്തു ചൊല്ലിടും
ഓ കളിമൊഴികൾ ചൊല്ലി മയക്കി എൻ ഖൽബിൽ കൂടൊരുക്കി
പായാരം കാട്ടിടുന്നോളേ കൽക്കണ്ടമുത്തേ നീയെന്നെ പാട്ടിലാക്കീല്ലേ
(അസർമുല്ലപ്പൂവേ..)

സുൽത്താനും റാണിയുമായി ഒരു മെയ്യായ് ഒന്നായ് വാഴാൻ
അഴകിന്റെ മിനാരങ്ങളിൽ ഓ അഴകിന്റെ മിനാരങ്ങളിൽ
ഹേ പഞ്ചാരപുഞ്ചിരിയേകും നിൻ മൊഞ്ചിൽ ഞാൻ മയങ്ങി
ഇനിയെന്തു ചെയ്യും രാവിൽ ഞാൻ ഖൽബിന്റെ നിധിയേ
നിന്നെയും കാത്തിരുന്നീടാം
(അസർമുല്ലപ്പൂവേ..)

മജ്നുവും ലൈലയുമായി മലർരാവിൻ പൂക്കളിറുക്കാൻ
അഴകിൽ ഞാൻ കോർത്തു ചൂടിക്കാം ഗസലിന്റെ ഇശലേ
മുടിയിൽ ഞാൻ വിരലുകളോടിക്കാം
ആരാരും കണ്ടെന്നാലോ നിൻ വാക്കുകൾ കേട്ടെന്നാലോ
അതു ചൊല്ലി കളിയാക്കുകയില്ലേ പഞ്ചാരമുത്തേ
നീയെന്നും എന്റെ പ്രിയനല്ലേ
(അസർമുല്ലപ്പൂവേ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts