അനംഗ ലീലാലോലേ
രതിസുഖസാരേ
Anangaleelaalole (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2013 03:21:26.

അനംഗ ലീലാലോലേ...അംഗരാജകലേ...
അനംഗ ലീലാലോലേ...അംഗരാജകലേ...
എന്തിനീ ഋശ്യശൃംഗന്റെ ആശ്രമ വാടിയില്‍
നീ വന്നൂ...
പ്രണവം ചൊല്ലേണ്ട മുനിയുടെ ചുണ്ടില്‍
പ്രണയസൂക്തങ്ങള്‍ ഉണർ‌ത്താനോ....
പ്രഥമനിര്‍വൃതി അരുളാനോ....
അനംഗ ലീലാലോലേ...അംഗരാജകലേ...

മാറത്തു മൊട്ടിട്ടു നിന്നതു മാനത്തെ
മായാവനത്തിലെ സൗഗന്ധികം...
മാറത്തു മൊട്ടിട്ടു നിന്നതു മാനത്തെ
മായാവനത്തിലെ സൗഗന്ധികം...
മറ്റാരുമില്ലാത്ത നേരത്തു നീയെന്റെ
മുന്നില്‍ തുറന്നതൊരു പൂങ്കാവനം...
പൂങ്കാവനത്തില്‍ മേയാനിറങ്ങും
കസ്തൂരി മാനാക്കൂ....എന്നെ നീ...
കസ്തൂരി മാനാക്കൂ....
അനംഗ ലീലാലോലേ...അംഗരാജകലേ...

മാനിനി നീ തന്നൊരുപഹാരം മറ്റൊരു
മാമുനി എഴുതിയ കാമസൂത്രം...
മാനിനി നീ തന്നൊരുപഹാരം മറ്റൊരു
മാമുനി എഴുതിയ കാമസൂത്രം...
കരിമ്പു വില്ലൊന്നു കൈയില്‍ പിടിപ്പിച്ചു
എയ്യാന്‍ പഠിപ്പിച്ചു മന്മഥാസ്ത്രം...
സര്‍വ്വാംഗസുന്ദരീ...സംഗമകലയുടെ
ചക്രവർ‌ത്തിയാക്കൂ...എന്നെ നീ....
ചക്രവർ‌ത്തിയാക്കൂ...
(അനംഗ ലീലാലോലേ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts