പ്രിയചുംബനത്തിനു
രതിസുഖസാരേ
Priya Chumbanathinu (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,മഞ്ജരി
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2013 04:29:05.

പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍
നിന്നരികില്‍ പറന്നണഞ്ഞേനെ....
ആ....ആ....ആ....ആ...
പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍
നിന്നരികില്‍ പറന്നണഞ്ഞേനെ....
ഓരോ നിമിഷവും എന്നിളം മേനിയില്‍
ഞാനതു വാരിയണിഞ്ഞേനെ...
ഞാനതു വാരിയണിഞ്ഞേനെ...
പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍
നിന്നരികില്‍ പറന്നണഞ്ഞേനെ....

ഞാനൊരു മാലതീ ലതയായിരുന്നെങ്കില്‍...
നിന്നെ പുല്‍കിപ്പടര്‍ന്നേനെ....
ഞാനൊരു മാലതീ ലതയായിരുന്നെങ്കില്‍...
നിന്നെ പുല്‍കിപ്പടര്‍ന്നേനെ....
എങ്കിലോരൊ നിമിഷവും നിന്നുൾ‌ത്തടങ്ങളില്‍
എന്‍ പ്രേമ മധു പെയ്തു നിറഞ്ഞേനെ...
എന്‍ പ്രേമ മധു പെയ്തു നിറഞ്ഞേനെ...
ആ....ആ....ആ....ആ...
ആ....ആ....ആ....ആ...
പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍
നിന്നരികില്‍ പറന്നണഞ്ഞേനെ....

ഞാനൊരു മോഹവിപഞ്ചികയായെങ്കില്‍
നിന്‍ മടിത്തളിരില്‍ തുടിച്ചു കിടന്നേനെ....
ഞാനൊരു മോഹവിപഞ്ചികയായെങ്കില്‍
നിന്‍ മടിത്തളിരില്‍ തുടിച്ചു കിടന്നേനെ....
എങ്കിലോരോ നിമിഷവും നിന്‍ ലോലതന്തികള്‍
രതിരാഗപല്ലവി ഉതിർ‌ത്തേനെ...
രതിരാഗപല്ലവി ഉതിർ‌ത്തേനെ...
ആ....ആ....ആ....ആ...
ആ....ആ....ആ....ആ...
(പ്രിയചുംബനത്തിനു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts