വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ കെ ആന്റണി |
ഗാനരചന | ഫാ ആബേൽ സി എം ഐ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 15 2012 11:27:27.
ദാഹത്തിന്നൊരു തുള്ളി ജലം നല്കുവാന് കഴിയാതെന്‍ മകനേ ഞാന്‍ നില്ക്കുന്നിതാ മുറിവേറ്റ മേനിയൊന്നു തഴുകാന്‍ പോലും കഴിയാതെന്‍ മകനേ ഞാന്‍ നില്ക്കുന്നിതാ (ദാഹത്തിന്നൊരു ) വൈരികള്‍ നിന് പിഞ്ചു ജീവന് തേടി വന്നപ്പോള്‍ വിരവോടെന് മെയ്യു് ചേര്‍ത്തു ഒളിച്ചു നമ്മള് നീ വളര്‍ന്നു സേവനത്തിന്നിറങ്ങിയപ്പോള് വൈരികള്‍ നിന് തിരുജീവന്‍ കുരിശിലേറ്റി (ദാഹത്തിന്നൊരു ) എന്‍ മനം നീ അറിഞ്ഞന്നു സാദായില്‍ കല്യാണ വിരുന്നിന്നു വീഞ്ഞു നല്കി കുരിശില്‍ നിന് ഹൃദയത്തിനു തെല്ലൊരാശ്വാസം പകരുവാന്‍ എനിക്കിന്നു കഴിവില്ലല്ലോ (ദാഹത്തിന്നൊരു ) കുരുടന്റെ കണ്ണു പൂശിയ തിരുകൈകളിതാ പാപിയെ തേടിയോടിയ പാദങ്ങളിതാ സ്നേഹത്താല്‍ തുടിയ്ക്കുന്ന ദിവ്യ ഹൃദയമിതാ ചെന്നിണത്തില്‍ അവയൊന്നായി കുളിച്ചു നില്പ്പൂ (ദാഹത്തിന്നൊരു ) | |