സ്നേഹമാകും പൊൻ‌വീണയിൽ
ആത്മീയ മാധുര്യം
Snehamaakum Ponveenayil (Aathmeeya Maadhuryam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബാബു ചാലക്കുടി
ഗാനരചനബാബു ചാലക്കുടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 24 2014 07:38:04.

സ്നേഹമാകും പൊൻവീണയില്‍ നാദമായ് നീ വരൂ
സ്നേഹഗീതസാഗരത്തില്‍ അലകളായ് ഞാൻ മാറിടാം (2)
സ്നേഹമേ എന്നേശുവേ നീ വീശണേ കുളിർത്തെന്നലെന്നില്‍(2)
(സ്നേഹമാകും…)

പഥികനാം ഞാൻ പാഴ്മരുവില്‍ പതറിനീങ്ങും വേളയില്‍
ജീവജലമാവുറവെയേ നീ തന്നിടേണേ എന്റെയുള്ളില്‍ (2)
സ്നേഹമേ എന്നേശുവേ നീ തീർക്കണേയെൻ ദാഹമെല്ലാം (2)
(സ്നേഹമാകും…)

ദുരിതമേറി വ്യഥകളോടെ മനസ്സുമടുത്തുപോയിടുമ്പോള്‍ (2)
ആശയേകി സ്നേഹവായ്പാല്‍ പൂശണെ നിൻ സ്നേഹതൈലം (2)
സ്നേഹമേ എന്നേശുവേ നീ മാറ്റണേയെൻ വ്യാധിയെല്ലാം (2) (സ്നേഹമാകും…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts