കറുത്ത പെണ്ണേ
മണി മുഴങ്ങുന്നത് ആർക്കുവേണ്ടി
Karutha Penne (Mani Muzhangunnathu Aarkkuvendi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എസ് ബിഷ്നോയ് ,റാം സുരേന്ദര്‍ ,കലാഭവൻ മണി
ഗാനരചനസുരേന്ദ്രൻ കനൂക്കാടൻ ,ചെന്താമരാക്ഷൻ മേലാർക്കോട് ,മുരളീധരൻ ഇരിങ്ങാലക്കുട ,ഹരിനാരായണൻ ,ലാലു കൈതപ്രം ,ശ്രീനിവാസ് ഓക്കൽ ,ജയദാസ് പുന്നപ്ര
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2013 09:22:00.

കറുത്ത പെണ്ണേ കറുത്ത പെണ്ണേ കുറുമ്പുകാരി സുന്ദരീ
കുശുമ്പു കാട്ടി നടന്നിടാതെ കരളിനുള്ളിലെ പെണ്മണീ
(കറുത്ത പെണ്ണേ..)

കരഞ്ഞു നിൽക്കും എന്റെ കരൾ നീ കണ്ടില്ലെന്നു നടിക്കല്ലേ
കറുത്ത കണ്ണിൻ കടക്കോണിൽ നീ വെറുതെയാക്കല്ലെൻ പ്രണയം
(കറുത്ത പെണ്ണേ..)

ഒരിക്കൽ നിന്റെ അടുത്തു വരുവാൻ ഒരുങ്ങി നിന്ന മാരൻ ഞാൻ
ഒടക്കു കണ്ണാൽ മനസ്സു മാറ്റിയ പെൺകിടാവേ കണ്ണേ
(കറുത്ത പെണ്ണേ..)

എള്ളു തോൽക്കും കാന്തിയൂറും വെളുത്ത മനസ്സിനുള്ളിൽ
കറുത്ത പെണ്ണേ എനിക്കറിയാം കള്ളി നിന്നെ എന്നും
(കറുത്ത പെണ്ണേ..) 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts