കർപ്പൂരദീപത്തിൻ പ്രഭയിൽ
സ്വാമി
Karpoora Deepathin Prabhayil (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅരവിന്ദ് ശ്രീറാം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,വിദ്യ വിശ്വംഭരൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2020 16:14:07.
കര്‍പ്പൂര ദീപത്തിന്‍ പ്രഭയില്‍
സ്വാമി നിന്‍ തിരുമുഖം ഞാന്‍ കണ്ടു
കണ്‍കളില്‍ നിറയെ കരുണരസം
നിന്‍ ചൊടികളില്‍ തുളുംബും സ്നേഹാമൃതം

കാനനവാസാ നിന്‍റെയീ മൗനം
വാചാലമാകുന്നെന്‍ മാനസത്തില്‍
ആയിരം കൈവഴിയായൊഴുകുന്ന നിന്‍
മൈത്രിയെ പകുത്തു നീ എനിക്കു തരൂ

ആത്മ സ്വരൂപ നിന്‍റെയീരൂപം
മായാതെയെന്നുള്ളില്‍ ജ്വലിച്ചു നില്‍ക്കും
ആയിരം സംവത്സരങ്ങളിലൂടെ നീ
മാനവ ഹൃദയത്തില്‍ കുടിയിരിക്കും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts