വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 25 2013 03:22:51.
ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും ചിത്രവർണ്ണപ്പൈങ്കിളീ...(2) നിന്റെ...തൂവൽച്ചിറകിലെ പീലിപ്പൂവൊന്നീ തിരുവോണനാളിൽ കടം തരുമോ... ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും ചിത്രവർണ്ണപ്പൈങ്കിളീ.... ചിങ്ങമലയുടെ പൂമുടിയിൽ സൂര്യൻ ചിത്രമഞ്ഞൾ കളമെഴുതുമ്പോൾ...(2) എന്റെ പടിപ്പുരത്തെക്കിനിമുറ്റത്തൊ- രത്തപ്പൂക്കളമിടുവാൻ..(2) പീലിപ്പൂവൊന്നു കടം തരുമോ... പകരം ഞാൻ ഓണക്കോടി തരാം... ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും ചിത്രവർണ്ണപ്പൈങ്കിളീ.... ചിത്രപ്പുഴയിലെ ഓളങ്ങളിൽ ചന്ദ്രൻ ചിത്രപട്ടാംബരം വിരിക്കുമ്പോൾ...(2) ഓണത്തപ്പനെ വരവേൽക്കാനെന്റെ വീട്ടുമുറ്റം അലങ്കരിക്കാൻ...(2) തൂവൽപട്ടു കടം തരുമോ... തിരികെ ഞാൻ ഓണച്ചിലമ്പു തരാം... (ചിലമ്പിട്ട ചിരിയുമായ്....) | |