ചോറ്റാനിക്കരയിലെ
ചോറ്റാനിക്കര മകം
Chottanikkarayile (Chottanikkara Makam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചോറ്റാനിക്കര അജിത്ത് കുമാർ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 06:08:32.
ചോറ്റാനിക്കരയിലെ ശ്രീകോവിലകം വാഴും
ഐശ്വര്യലക്ഷ്മിയാം തമ്പുരാട്ടീ...
എന്ത് തരേണ്ടു ഇന്നെന്തു തരേണ്ടു ഞാന്‍
തിരുമുമ്പില്‍ കാഴ്ചയായി തമ്പുരാട്ടീ
മറ്റൊരു കുചേലന്‍ ഞാന്‍ തമ്പുരാട്ടീ

ഒരു പിടി അവലില്ല ഒരുപിടി മലരില്ല
ഒഴിഞ്ഞൊരീ ജീവിത ഫണം മാത്രം
അമ്മേ വരളുമെന്‍ ചുണ്ടില്‍ നിന്‍ നാമം മാത്രം
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ

അമ്മയ്ക്ക് മുടിയില്‍ ചൂടാന്‍ പവിഴമല്ലി പൂവല്ലോ
എനിയ്ക്കിന്നു ചൂടുവാന്‍ ദുഃഖമല്ലോ...
അമ്മേ അവിടെത്തെ തൃപ്പാദം ശരണമല്ലോ
അമ്മേ അവിടെത്തെ കാരുണ്യം ശരണമല്ലോ...
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts