പ്രിയമൊരു പാട്ടിൻ
ഹൃദയത്തിൽ നിന്നും
Priyamoru Paattin (Hridayathil Ninnum)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജു രാജൻ കലാനിലയം
ഗാനരചനഗിരീഷ് കുമാർ ശ്രീലകം
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2015 09:19:01.
പ്രിയമൊരുപാട്ടിൻ പല്ലവി പോലെ
പരിചിതമായ മുഖം
മിഴികളിൽ മൊഴികളിൽ
മധുരംചാലിച്ചെഴുതിയ സുഭഗസുമം
ഓ...മധുരതമീ മുഖകമലം

അലയുംകാറ്റിൽ അലസമനോജ്ഞ-
മിളകും കുറുനിരകൾ
തഴുകിയുണർത്തും വെണ്കവിളിണയിൽ
പുതിയൊരു സൂര്യപടം

ഒഴുകുംപുഴപോൽ ഓർമ്മകൾ നിമ്നോ-
ന്നതിയിൽ ചുംബിച്ചുലയുമ്പോൾ
അറിയാതുള്ളിൽ വിടരും മലരിൽ
അടിമുടി പകരും കുളി ർനാണം

പ്രിയമൊരുപാട്ടിൻ പല്ലവി പോലെ
പരിചിതമായ മുഖം
മിഴികളിൽ മൊഴികളിൽ
മധുരംചാലിച്ചെഴുതിയ സുഭഗസുമം
ഓ...മധുരതമീ മുഖകമലം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts