വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | ആർ രതീശൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 14 2014 12:51:45.
കഥ പറയും ശാരികേ തുഞ്ചന്റെ ശാരികേ കൈരളി തന് പൂങ്കരളില്‍ താമസിക്കും ശാരികേ...(2) വള കിലുക്കി തള കിലുക്കി നടനം ചെയ്യും നായികേ കാകളിയും കളകാഞ്ചിയും ചൊല്ലിത്തന്ന ഗായികേ കഥ പറയും ശാരികേ തുഞ്ചന്റെ ശാരികേ രാമായണക്കഥ പാടി പറന്നു വന്ന കളമൊഴി നീ സീതാസ്വയംവരം ചൊല്ലിയാടു കിളിമൊഴി നീ..(2) തുഞ്ചന്റെ കണ്മണിയായി കളിയാടിയ പൈങ്കിളിയേ തുഞ്ചന്റെ കണ്മണിയായി കളിയാടിയ പൈങ്കിളിയേ കുഞ്ചന്റെ കാല്ച്ചിലമ്പിന് മണിയാകിയ പൈങ്കിളിയേ കുഞ്ചന്റെ കാല്ച്ചിലമ്പിന് മണിയാകിയ പൈങ്കിളിയേ (കഥ പറയും..) ഇനിയും നീ കഥ പറയൂ കൈരളി തന് ശാരികേ സ്നേഹത്തിന് ധര്മ്മത്തിന് ത്യാഗത്തിന് കഥ പറയൂ..(2) കല്കണ്ടമാണു നിന് കണ്ഠമെന് ശാരികേ കല്കണ്ടമാണു നിന് കണ്ഠമെന് ശാരികേ തുഞ്ചനാം രാമന് കണ്ടെടുത്ത ശാരികേ തുഞ്ചനാം രാമന് കണ്ടെടുത്ത ശാരികേ (കഥ പറയും..) | |