ഓംകാരം പൂക്കുന്ന
അയ്യപ്പ ഗാനങ്ങൾ വോ XXXIV (എല്ലാം നീയെ സ്വാമി)
Omkaaram Pookkunna (Ayyappa Gaanangal Vol XXXIV (Ellaam Neeye Swami))
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജേഷ് രാജ്
ഗാനരചനപി വി ജയകുമാർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2021 03:43:43.

ഓം... ഓം... ഓം...
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ഓംകാരം പൂക്കുന്ന ശ്രീശബരീ ശൈലത്തിൽ ഉണരും ശ്രീ ഗണപതിയേ (2)
ആകാരം തുമ്പീമുഖ ഗാംഭീര്യം അൻപാർന്ന സിദ്ധിവിനായകനേ
ഉഷ:നേരം ഹവനത്തിൻ ശ്രീതിലകം അണിയുന്ന ദേവവിനായകനേ
പുലർകാലം മാലേയ ഗന്ധത്തിൻ അലയാർന്ന ഹേ സ്വാമിൻ ഗജമുഖനേ

സ്വാമിശരണം സ്വാമിശരണം സ്വാമിശരണം അയ്യപ്പാ
ശബരിമലയിൽ ശരണമലയിൽ അഭയം അയ്യപ്പാ (സ്വാമിശരണം)
(ഓംകാരം പൂക്കുന്ന)

പമ്പയിൽ പിറന്ന പുണ്യമാർന്ന ശബരിനാഥനെന്റെ ശരണം കേട്ട് മിഴിതുറക്കണേ
അംബികയ്ക്ക് അൻപഴകാം ആത്മജൻ ഗണേശ്വരൻ നീ മുമ്പിലെന്റെ വഴിതെളിക്കണേ
ആദിഗണനാഥനെ ഭൂതഗണനാഥനെ നാരദപൂജിതനേ (2)

പമ്പയിൽ മരുവും ഗണപതി ഗംഗണപതയേ തിരുമുഖ
തുമ്പിയരുളും തിരുവരമത് മംഗളനിധയേ (പമ്പയിൽ മരുവും)
(ഓംകാരം പൂക്കുന്ന)

പണ്ട് പന്തളത്തുദിച്ച വനസുഗന്ധ പൗർണമിയെൻ മനസ്സിനുള്ളിൽ കഥനിറയ്ക്കണേ
കണ്ട്തുംഗ ഗിരിനിരയിൽ ദേവനാം ഗണേശ്വരാ നീ തുമ്പിയാലെ വരം പൊഴിക്കണേ
ആനമുഖദേവനെ വേദമുഖദേവനെ നാന്മുഖസേവിതനേ (2)

പമ്പയിൽ മരുവും ഗണപതി ഗംഗണപതയേ തിരുമുഖ
തുമ്പിയരുളും തിരുവരമത് മംഗളനിധയേ (പമ്പയിൽ മരുവും)
(ഓംകാരം പൂക്കുന്ന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts