ഒരു വേള വൃദ്ധഭക്തൻ
പറശ്ശിനിപൂജ
Oru Vela Vrudhabhakthan (Parassinipooja)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമോഹന്‍ദാസ്‌
ഗാനരചനമോഹൻ ഉദിനൂർ
ഗായകര്‍ദിനേശ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 17:30:43.
ഒരു വേള വൃദ്ധഭക്തന്‍
മുത്തപ്പസന്നിധിയില്‍
ദര്‍ശനത്തിന്നായ് യാത്രചെയ്തു..
കല്ലുകളും മുള്ളുകളും ഘോരമാം കാനനവും
നാഴികകള്‍ താണ്ടി വൃദ്ധന്‍ യാത്രചെയ്തു ...

ഹൃദയത്തിലുള്‍വിളികള്‍..
ചുണ്ടുകളില്‍ ദൈവനാമം..
തളരുന്ന കാലുകള്‍ക്കു ശക്തിയേകീ..
കണ്ണുകള്‍ക്കു കാഴ്ചശക്തി
രോഗവിമുക്തിനേടി
പ്രാര്‍ത്ഥന ചെയ്യാനായി നടന്നു വേഗം..!

നേരമിരുണ്ടുവന്നൂ..വാദ്യ-
ഘോഷം പെയ്തൊഴിഞ്ഞൂ
ആരെയോ കാത്തിരുന്നു പറശ്ശിനീശന്‍..
പൊരുളറിയാതുഴലുന്ന സ്ഥാനികളും മടയനും
അഞ്ജലികൂപ്പീ മൗനമംബിച്ചുനിന്നൂ..

എങ്ങും പ്രഭാപൂരം...വാദ്യ-
മേളമഹാഘോഷം..!
കാത്തിരുന്ന കണ്ണുകളില്‍ സൂര്യോദയം..!
വേച്ചുവേച്ചു വന്ന വൃദ്ധന്‍
തിരുരൂപദര്‍ശനത്തില്‍
സാഷ്ടാംഗം പ്രണമിച്ചു നിര്‍വൃതിനേടി...!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts