പറശ്ശിനിയിൽ വാഴും
പറശ്ശിനിപൂജ
Parassiniyil Vaazhum (Parassinipooja)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമോഹന്‍ദാസ്‌
ഗാനരചനമോഹൻ ഉദിനൂർ
ഗായകര്‍കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 17:26:13.
പറശ്ശിനിയില്‍ വാഴും പൊന്‍മുത്തപ്പാ...
കൈതൊഴാം കൈതൊഴാം തമ്പുരാനേ...
നിന്‍പാദം ഞങ്ങള്‍ക്ക് വന്ദിപ്പാനും..
നിന്‍രൂപം ഞങ്ങള്‍ക്ക് ദര്‍ശിപ്പാനും..

കാണിക്ക വെക്കുന്നു ഞങ്ങളെന്നും..
അഞ്ജലി കൂപ്പുന്നു ഞങ്ങളെന്നും..
തൃപ്പാദം തൊട്ടു വണങ്ങുന്നെന്നും..
കണ്‍നിറയെ കണ്ടു മടങ്ങുന്നെന്നും..

സ്വാമീ നിന്‍ നാമം പാടീടുന്നു ഞങ്ങള്‍..
തൃക്കോവില്‍ പൂകീടുന്നൂ..
നല്കാം വറമീനും നിറമധുപാനം..
സ്വാമീ നിന്‍ പാദങ്ങള്‍ കൂപ്പാം..
വേണം നിന്‍ രൂപം എന്‍ മിഴിയിണയില്‍..
കരളില്‍ നീ വിരിയുന്നൂ മലരായ്..
ചൊരിയും സ്നേഹത്താലെന്നെന്നും നീ..
മോക്ഷത്തിന്‍ പൂങ്കാവനവും..!

തൃക്കോവില്‍ തിരുനടയിലെന്നുമെന്നും
തിരുവപ്പനവെള്ളാട്ടം പൈങ്കുറ്റിയും
വാദ്യമേളഘോഷവും നാമജപവും
എങ്ങും പ്രഭാപൂരം തമ്പുരാനേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts