തിരുവാറന്മുള വാഴും
ഗാനപൂജ
Thiruvaranmula Vaazhum (Gaanapooja)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍രാധിക തിലക്
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2024 14:53:17.
തിരുവാറന്മുള വാഴും മുരളീധരാ
ശരണാഗതന്‍മ്മാര്‍ക്കൊരവലംബം നീ...
കനിവോടെ കൈകൊള്‍ക കരുണാമയായെന്‍
മിഴിനീരില്‍ കുതിർന്നോരു തുളസീദളം

വഴിയേതും അറിയാതെ അലയുന്നു ഞാനിന്നും
നിറകതിരൊളിയേ നീ മറയുന്നുവോ...
തിരുകുന്നു മോഹങ്ങള്‍ അകൃതങ്ങള്‍ ദേവാ
തവപാദ കമലത്തിലഭയം തരൂ...

അവിരാമം തിരുനാമം ജപിക്കുമ്പോഴും...
ഇടറുന്നു മനം നീയതറിയുന്നുവോ...
അവതാര ലീലകള്‍ കേളികളും കണ്ടു
മതിയെന്നു തോന്നാത്ത സുകൃതം തരൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts