തൃപ്പയാറിൽ
രഘുവംശം
Thripprayaaril (Raghuvamsam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി അനില്‍
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2021 13:32:35.
തൃപ്രയാറില്‍ പള്ളികൊള്ളും
ശ്രീരാമ മുഖപത്മം തൊഴുതാല്‍
കദനമേറും കരളിന്നിരുളില്‍
ജ്യോതിയായി നീ തെളിയും
മായാ മയനായി അവതരിക്കും

രാമ നാമ ഭജനം ജന്മ പാപ ഹരണം
രാമ നാമ ഭജനം മൃത്യു ദോഷ ഹരണം
രാമ നാമ ഭജനം അഖില ലോക സുകൃതം
രാമ നാമ ഭജനം അഖില ലോക സുകൃതം

രാവറിയാതേ പകലറിയാതെ
തൃപ്രയാറപ്പനേ ധ്യാനിച്ചു ഞാന്‍
തപ്തമീ മാനസം കണ്ടറിഞ്ഞെന്നും
കരുണാമൃതം പകരൂ...
കരുണാമൃതം പകരൂ...

രാമ നാമ ഭജനം ജന്മ പാപ ഹരണം
രാമ നാമ ഭജനം മൃത്യു ദോഷ ഹരണം
രാമ നാമ ഭജനം അഖില ലോക സുകൃതം
രാമ നാമ ഭജനം അഖില ലോക സുകൃതം

കഥയറിയാതേ വിധിയറിയാതെ
കണ്ണീര്‍ കായലില്‍ മുങ്ങിടുമ്പോള്‍
ദിവ്യമാം കരുണാ കടാക്ഷം പകര്‍ന്നും
അലിവോടനുഗ്രഹിക്കൂ...
അലിവോടനുഗ്രഹിക്കൂ...

രാമ നാമ ഭജനം ജന്മ പാപ ഹരണം
രാമ നാമ ഭജനം മൃത്യു ദോഷ ഹരണം
രാമ നാമ ഭജനം അഖില ലോക സുകൃതം
രാമ നാമ ഭജനം അഖില ലോക സുകൃതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts