വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ വി ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | ഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 26 2021 05:14:41.
സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്നപോലെ ഞാനുമെന്റെ നാഥനെത്താന്‍ നോക്കിവാഴുന്നു നോക്കിവാഴുന്നു (സൂര്യകാന്തി ) സാധുവായ മര്‍ത്ത്യരില്‍ ഞാന്‍ നിന്റെ രൂപം കണ്ടിടുന്നു (സാധു ) സേവനം ഞാന്‍ അവനു ചെയ്‌താല്‍ പ്രീതനാകും നീ (സേവനം ) പ്രീതനാകും നീ (സൂര്യകാന്തി ) കരുണയോടെ അവനെ നോക്കും നയനമെത്ര ശോഭനം (കരുണ ) അവനു താങ്ങും തണലുമായ കൈകളെത്ര പാവനം (അവനു ) എത്ര പാവനം (സൂര്യകാന്തി ) ലളിതമായ ജീവിതം ഞാന്‍ നിന്നിലല്ലോ കാണുന്നു (ലളിത ) മഹിതമായ സ്നേഹവും ഞാന്‍ കണ്ടിടും നിന്നില്‍ (മഹിത ) കണ്ടിടും നിന്നില്‍ (സൂര്യകാന്തി ) | |