വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ വി ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | ഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 26 2021 05:19:37.
നവ്യമോഹന ഗാനം പാടുവാന്‍ പോരുന്നു മുദാ സന്നിധേ വിഭോ (നവ്യ ) സാനന്ദം തരിക നിന് സ്നേഹാമൃതം തോരാതെ തവ ഗീതികള്‍ പാടുവാന്‍ (സാനന്ദം ) ഗാനധാരയില്‍ മുങ്ങിയേവരും നേടുന്നു നവ ചൈതന്യം സദാ (ഗാന ) വാഴ്ത്തുന്നു സകല ജീവജാലവും നിന് നാമം പരം ഭംഗിയാര്ന്നിതാ (വാഴ്ത്തുന്നു ) (നവ്യ ) മഞ്ഞു മാമല വാനം മേഘവും പാറുന്ന ചെറു പക്ഷി വൃന്ദവും (മഞ്ഞു ) പാടുന്ന കുയിലിന് പൂന്തേന്‍ നാദവും പാരാകെ നിന്നെ പാടി വാഴ്ത്തുന്നു (പാടുന്ന ) (നവ്യ ) | |