വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വള്ളത്തോള്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 06 2017 16:01:12.
തെയ് തെയ് തോം.. തെയ് തെയ് തോം.. തെയ് തെയ് തോം... (2) പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ.. ആകാശപ്പൊയ്കയിൾ പുതുതാകും അലയിളക്കട്ടെ ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ... (പോരാ പോരാ.. ) തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4) ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദരജാതർ നമ്മൾ കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാന്‍ നമ്മൾ നൂറ്റ നൂലു കൊണ്ടു നമ്മൾ നെയ്ത വസ്ത്രം കൊണ്ടു നിര്മ്മി തമിതനീതിക്കൊരന്ത്യാവരണം കൃത്യസ്ഥരാം നമ്മുടെയീ നിത്യസ്വതന്ത്രതാലത സത്യക്കൊടിമരത്തിന്മേൽ സംശോഭിക്കട്ടെ... പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ.. തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4) പച്ച നിറവും വെളുപ്പും നല്ചുപകപ്പുമിണങ്ങുമീ മെച്ചമേറും വൈജയന്തി വാനിൽ തിളങ്ങീ ദേവര്ഷിറകള്കാ നന്ദത്തെ കൈ വളർത്തീടട്ടെ വാസുദേവ വക്ഷസ്സിലെ വനമാല പോലവേ മന്ദാകിനീ മണിത്തെന്നല്‍ വന്നു പനിനീര്ത്തു ള്ളികൾ മന്ദം മന്ദം തളിക്കുമീ കൊടിക്കൂറകൾ വീശി ആശ്വസിപ്പിക്കട്ടെ വീണ്ടും വീണ്ടും പാരിൽ ധര്‍മ്മശ നാശം കണ്ടു സന്തപിച്ച നാകീവൃന്ദത്തെ.. പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ.. തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4) മാടപ്പുര മുതൽ മണിമേട വരേയ്ക്കെഴും എല്ലാ വീടിന്റെയും പടിക്കലീ വൈജയന്തികൾ ആടിക്കളിച്ചു നിന്നൊളി കൂടും നാനാ നിറം വീശി മാടി വിളിക്കട്ടെ നമ്മള് തേടും മുക്തിയെ മംഗളപതാകേ നിങ്കല് തങ്ങിന തുടുപ്പോ ഹാ ഹാ ഞങ്ങളുടെ സുദിനത്തിന് പ്രാതസ്സന്ധ്യ താൻ ഇതാ നിങ്കല് സമര്പ്പി ച്ചു മുദാ ഞങ്ങൾ സ്വജീവിതം ഇതിനെ നീ സ്വര്ഗ്ഗിത്തിലേക്കുയര്ത്തിദയാലും... പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ.. ആകാശപ്പൊയ്കയിൽ പുതുതാകും അലയിളക്കട്ടെ ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ... പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ.. ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ... ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ.. | |