ഗുരുവായൂരപ്പന്റെ തിരുസന്നിധാനം
ഗീതാമൃതം
Guruvayoorappante Thirusannidhanam (Geethamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി ആർ മുരളി
ഗാനരചനകെടാമംഗലം സദാനന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2024 15:38:16.
ആ...ആ....ആ...ആ...

ഗുരുവായൂരപ്പന്റെ തിരുസന്നിധാനം
സുരനന്ദനോദ്യാനം വൃന്ദാവനം
ശ്രീദേവി മാറാതെ എന്നും കടാക്ഷിച്ചു
മേവുന്ന ഭൂലോക ശ്രീ വൈകുണ്ഠം...

നിര്‍മ്മാല്യ ഭംഗിയും വാകചാര്‍ത്തും കണ്ട്
നിര്‍മ്മലാനന്ദം അണിഞ്ഞിടുന്നൂ
ജന്മാന്തരങ്ങളില്‍ ചെയ്ത പാപം പോലും
നിര്‍മ്മാര്‍ജ്ജനം ചെയ്തു തന്നിടുന്നൂ...

എകാദശീ ദിനം ദേവാദി ദേവന്മാര്‍
ആകാശ മാര്‍ഗ്ഗേണ വന്നിടുന്നൂ...
ആഘോഷം കാണുന്നനുഗ്രഹം വാങ്ങുന്നു
ആദരവോടെ മടങ്ങിടുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts