വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | റോബിന് കുര്യന്‍ |
ഗാനരചന | സുധീരൻ പ്രയാർ |
ഗായകര്‍ | ഉണ്ണി മേനോന്‍ ,സൗമ്യ രാമകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 16 2021 17:29:52.
എന്നും പൂവിതൾ തുമ്പിൽ മിന്നിടും മഞ്ഞിൻ തുള്ളിയിൽ തൊട്ടും പൊന്നിന്‍ ശലഭങ്ങള്‍ മന്ദം തെന്നലിൽ ആടും താളം അറിഞ്ഞും (എന്നും പൂവിതൾ) അരികെ ഈരാഗ വനികയിൽ ഉലയും ആവണി മലർകള്‍തന്‍…. ഇതളില്‍ തഴുകിനീ വാ.. കാറ്റേ പറയുമോ നീ ഒരു സ്വകാര്യം മധുരമായ് കാറ്റെ ഹൃദയമാകെ നിറയുമോ നിൻ കുളിരു പൂങ്കാറ്റെ പറയുമോ നീ ഒരു സ്വകാര്യം മധുരമായ് കാറ്റെ ഹൃദയമാകെ നിറയുമോ നിൻ കുളിരു പൂങ്കാറ്റെ അരുകിൽ വന്നൊരു മധുര ചുംബന മലരു നുള്ളി എറിഞ്ഞു മോഹം ചൊല്ലു ചെല്ലക്കാറ്റെ (എന്നും പൂവിതൾ) മനസിലാകെ മധുനിറയ്ക്കും മോഹ പുഷ്പങ്ങൾ നീട്ടി നീയെൻ ഹൃദയവാതിൽ താഴു മാറ്റുമ്പോൾ ഓ .. മനസിലാകെ മധുനിറയ്ക്കും മോഹ പുഷ്പങ്ങൾ നീട്ടി നീയെൻ ഹൃദയവാതിൽ താഴു മാറ്റുമ്പോൾ ഒരു കുടന്ന പൂവിനാൽ ഞാൻ കോർത്ത മാല്യം മാറിൽ ചാർത്താം കാറ്റേ സ്നേഹക്കാറ്റെ ഓ .. അരികെ ഈരാഗ വനികയിൽ ഉണരും ആവണി മലർകള്‍തന്‍…. ഇതളില്‍ തഴുകിനീ വാ.. കാറ്റേ എന്നും പൂവിതൾ തുമ്പിൽ മിന്നിടും മഞ്ഞിൻ തുള്ളിയിൽ തൊട്ടും പൊന്നിന്‍ ശലഭങ്ങള്‍ മന്ദം തെന്നലിൽ ആടും താളം അറിഞ്ഞും ഓ .. | |