തളിരൊരു പൂവായകാലം
ലളിതഗാനങ്ങൾ
Thaliroru Poovaayakaalam (Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎറണാകുളം ഗോപൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2020 09:56:34.
 തളിരൊരു പൂവായ കാലം
നിന്റെ കളിചിരി മാറിയ പ്രായം
തളിരൊരു പൂവായ കാലം
നിന്റെ കളിചിരി മാറിയ പ്രായം
പണ്ടത്തെപ്പോലെ നീ കിന്നാരം ചൊല്ലിയാൽ
കണ്ടവരെല്ലാം കളി പറയും
തളിരൊരു പൂവായ കാലം ...

മോതിരക്കൈവിരൽ കോർത്തു പിടിച്ചു ഞാൻ
പൂമുല്ലക്കീഴിലിരുത്തി
മോതിരക്കൈവിരൽ കോർത്തു പിടിച്ചു ഞാൻ
പൂമുല്ലക്കീഴിലിരുത്തി
കാതിൽ കഥകൾ ചൊല്ലുന്ന ഭാവത്തിൽ
പൂമുത്തമെത്രയോ നൽകി..
ഓർമ്മിയില്ലേ... നിനക്കോർമ്മയില്ലേ
ഓർത്തു നീ കോരിത്തരിക്കാറില്ലേ...
(തളിരൊരു...)

താഴത്തു കാവിലെ താലപ്പൊലി കാണാൻ
താനെ നീ കോവിലിൽ നിൽക്കേ
താഴത്തു കാവിലെ താലപ്പൊലി കാണാൻ
താനെ നീ കോവിലിൽ നിൽക്കേ
മേളം മുറുകുന്ന നേരത്തു ഞാൻ വന്നീ
മേനിയിൽ നുള്ളെത്ര നൽകി...
ഓർമ്മയില്ലേ... നിനക്കോർമ്മയില്ലേ
ഓർത്തു നീ കോരിത്തരിക്കാറില്ലേ...
(തളിരൊരു...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts