വിശദവിവരങ്ങള്‍ | |
വര്‍ഷം | ലഭ്യമല്ല |
സംഗീതം | കല്ലറ ഗോപന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | സുദീപ് കുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 10 2021 03:20:40.
ഓം...ഓം...ഓം... ഹൃദയ വിലശംഖിൽ അനാദി ശ്രുതിയിൽ മുഴങ്ങീ അക്ഷരം അ ഓ മം ഓം അമൃത പ്രണവം... മാ അമ്മാ നിന്നിലുണരും തലമായി തലം തലം തല തല തലം തലം താളം ഹൃദംഭരം തരങ്കിതം വികാരം അനന്തം നിൻ അവിരാമ നടകലാഗമനം വിലംബ മദ്ധ്യ ദ്രുതഗതം ചലനം ജ്വലനം അമ്മേ നിൻ മായാകളിമ്പം... അമ്മേ നിൻ മായാകളിമ്പം... തന്മാത്രയോ മഹാപരാവാരമോ സമയം തിരിയുന്നില്ലടിയനിലരുളും പൊരുളും കനവും നിനവും ഇരുളും വെളിവും സമയം നിൻ കേളീ ശിജ്ഞാല മഞ്ജീരമണിയോ ശയ്യോ.. എന്നിൽ നീ അലിയാൻ നിന്നിൽ വീണുണരാൻ എന്നിലെ തുടിയല്ലേ സമയം... നീയായി വളരാൻ നിസ്സീമയാനം സനാതന നിമിഷം വിശാരദ ഹരിഷം നീയേ... തീരാത്ത യുഗമുഹൂർത്തം.. അംബാ...അംബാ...അംബാ... | |