മലയാളമേ മധുവാസന്തമേ
മലയാണ്മ
Malayalame Madhuvasanthame (Malayanma)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംദേവാനന്ദ് കൂടത്തിങ്ങൽ
ഗാനരചനഷിജു ആർ കാനായി
ഗായകര്‍കലേഷ് കരുണാകരൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2021 03:45:54.
മലയാളമേ..
മധുവാസന്തമേ..
കടലോരമേ..
കളകാഞ്ചിയെ..
മന്ദാരമേ..നറു നൈർമല്യമേ..
മലയോരമേ..നിറ സൗന്ദര്യമേ..
മലയാളമേ.. മലയാളമേ.. ആ..ആ

പെയ്യട്ടെ പെയ്യട്ടെ പൂനിലാവെന്നപോൽ
ഒഴുകിപരക്കട്ടെ നമ്മിലെന്നും
നിൻ മന്ദഹാസം നിറയട്ടെ നിത്യവും
അത് തന്നെയാനന്ദമെൻ മലയാളമേ..(2)
മലയാളമേ.. മലയാളമേ..ആ..ആ

അമ്മിഞ്ഞപ്പാലൊപ്പമാദ്യം നുണഞ്ഞതും
അറിവിന്റെ ഹൃദയാക്ഷരങ്ങളറിഞ്ഞതും
അനവദ്യമായ് നിത്യ-
മുതിരുന്നു കാവ്യങ്ങൾ...(2)
അനുഭൂതി തീർക്കുന്നീ
സ്വരസന്ധ്യയിൽ..
നിരുപമലഹരിതന്നൊഴുകുകയായ്..
മലയാളമേ.. മഹനീയതേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts