ഭാരതം കതിര് കണ്ടു
ഈശ്വരനെ തേടി
Bharatham Kathiru Kandu (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:32:41.
 
ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമാ നീ തെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്‍
ആനന്ദ ശാന്തി കണ്ടു
(ഭാരതം )

ധൈര്യം പതഞ്ഞു നിന്ന ജീവിതം
ഗുരുവിന്‍ മനം കവര്‍ന്ന ജീവിതം
പരസേവനം പകര്‍ന്ന ജീവിതം
സുവിശേഷദീപ്തി ആര്‍ന്ന ജീവിതം
(ഭാരതം )

ഇരുളില്‍ പ്രകാശമായി വിടര്‍ന്നു നീ
മരുവില്‍ തടാകമായി വിരിഞ്ഞു നീ
സുരലോക പാദ നരനു കാട്ടുവാന്‍
ഒരു ദൈവദൂതനായണഞ്ഞു നീ
(ഭാരതം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts