പായമ്മല്‍
ശ്രീരാമ ചൈതന്യം
Paayammal (Sreerama Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍ശ്യാം ധര്‍മന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:13:56.
 
പായമ്മല്‍ വാണരുളും കാര്‍മിഴിശോഭിതനേ
പാല്‍ പോലെ പാര്‍വ്വണമായു് തെളിയൂ ഭഗവാനേ
പൂ പൂത്തിടും ഹരിതഭൂവിനും സര്‍വ്വസൗഭാഗ്യമേ
വരൂ ദേവദേവദേവാ
(പൂ പൂത്തിടും )
ആലും കുളവും അരയാല്‍ത്തറയും ഭക്തിസാന്ദ്രമാകും
നിന്‍ നാമ മാല കോര്‍ത്താല്‍
(പായമ്മല്‍ )

അഴകൊഴുകും ഭഗവദു് രൂപം കണികാണ്മാന്‍ കനിയേണേ
അധിഭാവം അരുളേണേ ആനന്ദം പകരേണേ
പഴവും തേനും പഞ്ചാമൃതവും നല്‍കാം ഉടയോനേ
വന്നാലും ദേവാ ശ്രീ ചൊരിയാന്‍
പറ മലര്‍ നിറയും ചെന്താമരയും നേരാം അധിമാനേ‌
ചൊല്ലാം തിരുനാമം
(പായമ്മല്‍ )

കര്‍ക്കിടകപ്പൂപുലരി ഭഗവാനാല്‍ പൊന്‍പുലരി
ദുര്‍ഘടങ്ങളൊഴിയാനായു് ശത്രുഘ്നന്‍ ചിരി തൂകി
ഭഗവാനെന്നും അരവയര്‍ നിറയാന്‍ നല്‍കും ഒരു പങ്കു്
പ്രസാദം ദിനവും മതി വരെയും
ലവണാസുരജയ ചക്രാംബുജധര ആശ്രിതവത്സലാ
എന്‍ സ്വാമീ ശത്രുഘ്നാ
(പായമ്മല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts