ഭഗവതി തന്‍ ചരണം
ദേവി ഗാനോപാസന
Bhagavathi Than Charanam (Devi Gaanopasana)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനരാമന്‍ പട്ടിയത്ത്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:53:38.
 
ഭഗവതി തന്‍ ചരണം
എനിക്കെന്നുമേ ശരണം
കാടാമ്പുഴഭഗവതി കനിയേണം
സങ്കടം തീര്‍ത്തു തരണം - എന്‍
സങ്കടം തീര്‍ത്തു തരണം
(ഭഗവതി )

അമ്മയ്ക്കവിടെ ഞാന്‍ പൂ മൂടാന്‍
മുട്ടറുക്കല്‍ തട്ടി ഇരു കൈ തൊഴുവാന്‍
(അമ്മയ്ക്കവിടെ )
ഇനിയൊരു പ്രാര്‍ത്ഥന നേര്‍ന്നിടുന്നു
നേര്‍ച്ചകള്‍ ഞാനിതാ വന്നിടുന്നു
(ഭഗവതി )

തേടി ഞാന്‍ അണഞ്ഞു - നീ എനിക്കെന്നും
നേരായ മാര്‍ഗ്ഗങ്ങള്‍ അരുളേണമേ
(തേടി )
തീരാത്ത വിനയും ദുരിതങ്ങളും
നീക്കി നീ എന്നെന്നും കാക്കേണമേ
(ഭഗവതി )

ജ്ഞാനമായു് വന്നു നീ - ദീപമായി
നീയേ ഭക്തിയും മുക്തിയുമായി
(ജ്ഞാനമായു് )
പാര്‍വ്വതി നിന്‍ പാദാംബുജങ്ങള്‍
മനസ്സില്‍ ജപിച്ചു ഞാന്‍ വണങ്ങുന്നു
(ഭഗവതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts