എല്ലാം മറന്നു നിന്‍
സര്‍വ്വം ശിവമയം
Ellaam Marannu Nin (Sarvam Sivamayam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനന്തപുരം കണ്ണന്‍
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ഹരിദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2013 03:46:57.

എല്ലാം മറന്നു നിന്‍ മുന്നില്‍ വന്നു
ദീപാരാധന തൊഴുതു നിന്നു
ഏതോ പാപത്തിന്‍ കദനങ്ങളൊഴിക്കുവാന്‍
കണ്ണീരിന്‍ കല്‍ഹാരമണിയുന്നു ഞാന്‍
(എല്ലാം മറന്നു )

കോടി ജന്മത്തിന്‍റെ കര്‍പ്പൂരനാളമായ്
ഞാന്‍ പിന്നെ കൈവലല്യ സുകൃതമായി (കോടി ജന്മത്തിന്‍റെ )
പനിനീരിലെരിയുന്നൊരഭിഷേകധാരയായ്
നവനികുഞ്ജങ്ങളില്‍ നവനീതമായ്
കര്‍മ്മപ്രഭാതത്തിന്‍ ധര്‍മ്മാര്‍ത്ഥമോക്ഷത്തില്‍
അമ്പലം ചുറ്റുന്നു പ്രണവമന്ത്രം
(എല്ലാം മറന്നു )

എന്റെ മനസ്സിലെ പൂജാവിഗ്രഹം
കാണുവാനെന്നെ നീ അനുഗ്രഹിക്കൂ (എന്റെ മനസ്സിലെ )
സദനത്തിന്‍ കദനങ്ങള്‍ നിന്‍ സന്നിധാനത്തില്‍
പാടുകയാണെന്നും കീര്‍ത്തനങ്ങള്‍ (സദനത്തിന്‍ കദനങ്ങള്‍ )
നീലസരോവരസാഗരസൗന്ദര്യം
അര്‍ദ്ധനാരീശ്വരസങ്കല്‍പ്പമായ്
(എല്ലാം മറന്നു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts