ദീപമാലകൾ ചിരിച്ചു
അയ്യപ്പ ഗാനങ്ങള്‍ 3
Deepamaalakal Chirichu (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:41.
PALLAVI


ദീപമാലകള്‍ ചിരിച്ചു
കര്‍പ്പൂരധൂമവുമുയര്‍ന്നു
ഗാനവീചികള്‍ വിരിഞ്ഞു
ഭക്തിഗാനവീചികള്‍ വിരിഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍...
(ദീപമാലകള്‍)

ഇളകിവരും കടലലപോലെ
ഒഴുകിവരും ഭക്തജനങ്ങള്‍
പതിനെട്ടാംപടികള്‍ കടന്നു
തൃപ്പാദം തൊഴുതു മടങ്ങി
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍...
(ദീപമാലകള്‍)

കരളിലൊരു തേന്മഴ പെയ്തു
മനമതിലോ ഭക്തി നിറഞ്ഞു
പൊന്നമ്പലമേടിന്‍ മുകളില്‍
ഒരു ജ്യോതി വിരിഞ്ഞു മറഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍...
(ദീപമാലകള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts