ആക്കുളം കായലിൽ
മാപ്പിള പാട്ടുകൾ
Aakkulam kayalil (Mappila Pattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:50.
 


ആക്കുളം കായലിൽ അരയ്ക്കൊപ്പം വെള്ളത്തിൽ
മൂക്കും പിടിച്ചു കൊണ്ടു മുങ്ങുമ്പോൾ
സോപ്പും പതപ്പിച്ചു നോട്ടം തൊടുത്ത ബീവി
ആപ്പിലാക്കി എന്നെ അടിമയാക്കീ
(ആക്കുളം..)

ചാക്കും കുപ്പികളും വാങ്ങാൻ നടന്നപ്പം
നാൽക്കൂട്ടക്കവലയിൽ കണ്ടു പിന്നെ നിന്നെ
ആൾക്കൂട്ടത്തിരക്കിലും നോക്കി പൊന്നേ (2)
പൂക്കുലപ്പുഞ്ചിരിച്ചാക്കു നീ നീട്ടിയപ്പം
ചാക്കുമായ് ചാടി നിൻ ചാക്കിൽ തന്നെ
ഇവൻ ചാക്കുമായ് ചാടി നിൻ ചാക്കിൽ തന്നെ
(ആക്കുളം..)


നിന്നുടെയീച്ചാക്കു പുത്തൻ ചാക്കാണെങ്കിൽ
നീ തന്ന വാക്കൊരു വാക്കാണെങ്കിൽ
പുന്നാരപ്പനംതത്തേ പൊന്മുത്തേ എനിക്കിനി
എന്നെന്നും കിടപ്പു നിൻ ചാക്കിൽ തന്നെ
(ആക്കുളം..)







 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts