വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ബോംബെ എസ് കമാല്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:58.
കരിമ്പു പൂക്കും മാസം കുളിർകാറ്റു തുള്ളും കാലം കറുകവരമ്പിൽ തുമ്പപ്പൂവുകൾ കവിടി നിരത്തും നേരം (കരിമ്പ്) കന്നിപ്പെണ്ണേ കരിമിഴിയാളേ നിന്നെത്തേടിയൊരാളു വരും കല്യാണത്തിനു നാളുകുറിക്കാൻ കാരണവന്മാരൊത്തുവരും കണിയാനെ കൂട്ടിവരും (കരിമ്പ്) കടവിൽ തോണിയടുക്കും നേരം കണമ്പു പിടയും നിൻ മിഴിയിൽ വിരുന്നുകാർ പടിവാതിൽ കടന്നാൽ വീട്ടിലൊളിക്കും നാണത്താൽ വിളിച്ചാലും കേൾക്കാതെ (കരിമ്പ്) | |