കുളിരിന്നു കുളിരുണ്ടോ
സ്വീറ്റ് മെലഡീസ് 1
Kulirinu kulirundo (Sweet Melodies Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:03.

കുളിരിനു കുളിരുണ്ടോ ഓഹോഹോ
തളിരിനു തളിരുണ്ടോ ഓഹോഹോ
നിന്‍ ചൊടിയില്‍ നിന്‍ മുടിയില്‍ (2)
കരളിന്‍ പൂവനിയില്‍ കാണാത്ത പൂവനിയില്‍ (2)
(കുളിരിനു കുളിരുണ്ടോ..)


എന്‍ മനസ്സിൻ മോഹ മന്ദിരത്തില്‍
ഒരു നാള്‍ ഒരു നാള്‍ നീ വന്നു (2)
പുഞ്ചിരി കൊണ്ടൊരു മലര്‍ മാല
അണിയാന്‍ എനിയ്ക്കു നീ തന്നു
ഒരു വാടാത്ത ചൂടാത്ത മലര്‍ മാല(2)
(കുളിരിനു....)

പടരുക നീ ഒരു ലത പോലെ
വിടരുക നീ ഒരു മലര്‍ പോലെ (2)
അടരുക മരതക മണി പോലെ
തുടരുക നീ ഒരു കഥ പോലെ (2)
ഒരു തീരാത്ത തീരാത്ത കഥ പോലെ(2)
(കുളിരിനു...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts