വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു ,ശോഭന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:18.
എന്തേ മനസ്സിലൊരു നാണം ഓ എന്തേ മനസ്സിലൊരു നാണം പീലിത്തൂവല്‍പ്പൂവും നുള്ളി പ്രേമലോലനീവഴി വരവായ് (എന്തേ) പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഗാനമൈനയായ് നീയെന്നില്‍ തളിരൂയലാടുകയല്ലോ എന്‍ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ നിന് മേനിയാകും പൊന്‍വീണ മീട്ടി എന്‍ മോഹമിനിയും പാടുമ്പോള്‍ ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ നിന് ചിരിമലരെന്നുടെ കുളിരല്ലേ (എന്തേ) |