വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ബോംബെ രവി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | മമ്മൂട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:19.
പോരൂ... പോരൂ... എന്നൊടൊത്തുണരുന്ന പുലരികളേ എന്നൊടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ ഒരു കുടന്ന നിലാവു കെണ്ടെന് നിറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ നിഴലുമായിണചേര്‍ന്നു നൃത്തംചെയ്ത പകലുകളേ പോരൂ... പോരൂ... യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ തുയിലുണര്ത്താന് വന്നൊരോണക്കിളികളേ നന്ദി അമൃതവര്‍ഷിണിയായ വര്ഷാകാലമുകിലുകളെ ഹൃദയമെരിയേ അലരിമലരായ് പൂത്തിറങ്ങിയ വേനലേ നന്ദി.... നന്ദി... യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളേ എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി മധുരമാം പാഥേയമായ് തേന്‍കനികള്‍ തന്ന തരുക്കളേ തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ നന്ദി.... നന്ദി.... (എന്നൊടൊത്തുണരുന്ന) |