മനസ്സിന്‍ മന്ത്രം (ഉഷസേ ഉണരു )
This page was generated on May 17, 2024, 6:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:38.


മനസ്സിന്‍ മന്ത്രം കേട്ടുഞാന്‍
നിന്നരികില്‍ നില്‍ക്കും വേളയില്‍
അനുമതിയേകൂ നിന്നെയെന്‍
ഉടലൊടുചേര്‍ക്കാനോമലേ
തരളിതമാകും മാനസം
അരുണിമചാര്‍ത്തും ജീവിതം
നിനവുകള്‍ തോറും ഈ മുഖം
ഇനിയെനിക്കെന്നും ഈ സുഖം

ലാലലലാ... അഹഹഹാ...........

കരതന്‍ നാണം മൂടിപ്പൊതിഞ്ഞു
തഴുകും പുഴതന്‍ കൈകള്‍
കരളിന്‍ താളം മുറുകും നേരം
നിറയു എന്നില്‍ ഒന്നിനി
മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍
നിന്നരികില്‍ നില്‍ക്കും വേളയില്‍


വഴിയില്‍ വര്‍ണ്ണം വാരിച്ചൊരിഞ്ഞു
പിണയും മുകിലിന്‍ കൈകള്‍
ഉയിരിന്‍ പൂക്കള്‍ വിടരും നേരം
അറിയുന്നു നിന്‍ സ്പന്ദനം
മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍
നിന്നരികില്‍ നില്‍ക്കും വേളയില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts