വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:40.
വെള്ളിപ്പൂക്കൾ ചൂടി തുള്ളിവന്നു ആശകൾ അഴകിൻ പീലിനീർത്തി നൃത്തമാടി വാടികൾ ലാലാലാ ലാലല്ലലാ - 2 (വെള്ളിപ്പൂക്കൾ....) ഏതോ പൂങ്കിനാവിൻ ഗാനം പാടി പൂങ്കുയിൽ - 2 ഒരു കാറ്റിൻ തേരിലേറി ഓടിവന്നു പൂമണം താഴെ താഴ്വരയിൽ ഹംസഗാനം കേട്ടു ഞാൻ വെള്ളിപ്പൂക്കൾ ചൂടി തുള്ളിവന്നു ആശകൾ അഴകിൻ പീലിനീർത്തി നൃത്തമാടി വാടികൾ വാനിൽ പൂത്തിടേണ്ട താരകങ്ങൾ മാഞ്ഞിടാം - 2 ഒരു രാഗം തൂകിവന്ന ഞാനുമിന്നു മാറിടാം ഓമൽഗാനമായ് നിൻ ഓർമ്മയെന്നും നിന്നിടും (വെള്ളിപ്പൂക്കൾ....) - 2 |