മന്ദാരപ്പൂ ചൊരിയും (സര്‍ക്കാര്‍ ദാദ )
This page was generated on May 17, 2024, 2:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,ബീയാർ പ്രസാദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:04.

മന്ദാരപ്പൂ ചൊരിയും മനസ്സിൽ മണിക്കിനാവിൻ പൊന്നൂഞ്ഞാൽ (2)
പൊന്നോണ പൂങ്കുരുവി വരൂ നീ മലർക്കളത്തിൽ പാടേണ്ടേ
നിറങ്ങൾ ആകെ പൊലിച്ചുവോ നൂറു പൂക്കൾ ചിരിച്ചുവോ
കദളീവനങ്ങളിൽ കാറ്റിൻ പൂക്കാവടി
(മന്ദാരപ്പൂ ...)

പൂവാംകുരുന്നിനെ മാമൂട്ടി തങ്ക വെയിലൊഴുകി
പഴുത്ത മാവിൽ പറക്കണ തത്തേ തടുക്കിട്ടിരുത്താൻ വാ
ആയിരം തന്തി കോർത്ത നീല വിൺവീണയിൽ
മനസ്സിലാളുന്നൊരാനന്ദ ഗീതങ്ങളോ കേട്ടു ഞാൻ
(മന്ദാരപ്പൂ ...)

ഓരോ മലരിലുമീ തുമ്പികൾ പാട്ടിൻ തേൻ പകരും
ഉടുത്തൊരുങ്ങി ഉഷസ്സിന്റെ ചേലിൽ തുടുത്ത മലർച്ചെണ്ടുമായ്
പോരുമീ പൂമകൾക്കായ് പൊൻ വള ചാർത്തുവാൻ
നിറഞ്ഞ മാനസ മാധുരി പെയ്തു വരൂ മേഘമായ്
(മന്ദാരപ്പൂ ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts