ഇളം ഖൽബിലെ മലർ പൈങ്കിളി (മത്സരം )
This page was generated on April 27, 2024, 11:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2013 05:39:02.
തെനുതിന്തതാരോ.. തെനുതിന്തതാരോ.. താനിന്ന.. താനാരോ..
തെനുതിന്തതാരോ.. തെനുതിന്തതാരോ.. താനിന്ന.. താനാരോ..
അലിക്കിട്ടവാനം അയലത്ത് ചന്ദ്രൻ കഴുത്തിലൊരുറുമാല്
ഒളിച്ചെത്തും കാറ്റ് പറയണകേക്ക് നമുക്കിന്നു പെരുന്നാള്

ഇളം ഖൽബിലെ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ (2)
ആശിച്ചുമോഹിച്ചു പാടുന്ന പാട്ടില് നിറയണ് പനിനീര്
ഒളികണ്ണാല് ചിരിക്കണ് മിന്നാരം മിനുങ്ങണ്
പൊന്നാര മുത്തായി തത്തുന്നൊരു കാലം
(ഇളം ഖൽബിലെ...)

മൊഞ്ചുള്ളോരി ദുനിയാവ് പൊന്നിൽ പടച്ചവനാര്
നെഞ്ചിലിരിക്കണ നോവ് കണ്ടറിയുന്നവനാര്
കണ്ണീരിൽ കൊളുത്തണ വിണ്ണിന്റെ വിളക്കിനു റബ്ബിന്റെ ചിരിയാണ്
മാനത്തു കിലുങ്ങണ നക്ഷത്ര മണികൊണ്ടു മൂപ്പർക്ക്‌ കളിയാണ്
കളികാണാണോരോനാളും നമ്മൾ പെരുന്നാളിന് കൂടണ്
(ഇളം ഖൽബിലെ...)]

അന്തിമയങ്ങണനേരം പായ തരുന്നവനാര്
ആടിതളരണനേരം കൂടെവിളിപ്പവനാര്
മാണിക്യ ചിരിയൊന്നു ചുണ്ടത്തു വിരിയുമ്പോൾ
മാനത്തു വെയിലല്ലോ
ബർക്കത്തിൻ പൊരയിലെ കിത്താബിലെഴുതിയ സൽക്കാരം തരുമല്ലോ
ആ സക്കാത്ത് വാങ്ങാൻ കൈനീട്ടി നമ്മൾ പെരുന്നാളിന് കൂടണ്
ഇളം ഖൽബിലെ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ

ഇളം ഖൽബിലെ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ (2)
ആശിച്ചുമോഹിച്ചു പാടുന്ന പാട്ടില് നിറയണ് പനിനീര്
ഒളികണ്ണാല് ചിരിക്കണ് മിന്നാരം മിനുങ്ങണ്
പൊന്നാര മുത്തായി തത്തുന്നൊരു കാലം
(ഇളം ഖൽബിലെ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts