സിയോണ (നമ്മള്‍ തമ്മില്‍ (ഫിഫ്റ്റി ഫിഫ്റ്റി))
This page was generated on May 14, 2024, 11:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിധു പ്രതാപ് ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,നീതു മോഹന്‍ദാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:33.

സിയോണ ഹോ സിയോണ
തിത്താരം തന്ത്രി മീട്ടുവാൻ
സീൽക്കാരം നെഞ്ചിൽ കേൾക്കുവാൻ
മദമൃദംഗ താളമായ്
മൃദു പതംഗ മേളമായ് ഞാൻ
(സിയോണ ...)

വിരലുകൾ വിരിഞ്ഞുവോ
നറുമലരിതളായ് നിന്റെ മാർത്തടത്തിൽ
കനലുകൾ പൊഴിഞ്ഞുവോ
രതി കവിതകളായ് നിന്റെ കൺ തടത്തിൽ
നഖമമർന്നു മുറിഞ്ഞുവോ നിൻ
കവിളിൻ ആപ്പിൾ പൂവിതൾ ഓഹോ ഹോ ഹോ ഹോ.
(സിയോണ ...)

ചിറകുകൾ തളർന്നുവോ
ചെറു തുഴ തുഴയാം നിന്റെ മെയ്യഴകിൽ
ചുഴികളിൽ ചുഴിഞ്ഞുവോ
ഒരു കുളിർമഴയായ് നിന്റെ വേർപ്പലകൾ
സ്വരമുണർന്നു പറന്നുവോ
നിൻ പ്രണയഭാവ പ്രാവുകൾ ഓ..ഓ..ഓ..
(സിയോണ ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts