വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജി മാര്‍ക്കോസ് ,മിന്മിനി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,രമ്യ കൃഷ്ണൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:43.
(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു (സ്ത്രീ) ഈ പുഷ്പവേദിയില്‍ പ്രിയനേ നീ പുലരിപ്പൂകതിര് വീശി വന്നാലും (പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു (സ്ത്രീ) വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു (പു) പൊന്നിന് മോഹങ്ങള്‍ കിന്നാരം ചൊല്ലി (2) ഇന്നെന്റെ മാനസത്തില്‍ (സ്ത്രീ) രാഗം തൂകുന്ന ഈ ഗാനം പാടി ഞാന്‍ പോകുന്നു ഏകാന്തയായു് സ്നേഹത്തിന് കാലൊച്ച കേള്ക്കാനായു് (പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു (സ്ത്രീ) വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു (സ്ത്രീ) സിന്ദൂരം പൂശി സന്ധ്യാമേഘങ്ങള് (2) ഇന്നെങ്ങോ പോയിടുന്നു (പു) താഴെ പൊയ്കയില്‍ വാ നീന്തിക്കളിക്കാം പോരില്ലേ മാനിനി കൗമാരക്കനവായി വാ വാ വാ (സ്ത്രീ) വൃന്ദാവന ഗീതം മൂളി വനികളാടുന്നു വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു (പു) ഈ പുഷ്പവേദിയില്‍ സഖി നീ പുലരിപ്പൂകതിര് വീശി വന്നാലും |